
ചെങ്ങന്നൂർ: എ.കെ.പി.സി.ടി.എ അറുപത്തിയെട്ടാം ജില്ലാ സമ്മേളനം ചെങ്ങന്നൂർ ക്രിസ്ത്യൻ കേളജിൽ മന്ത്രിസജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യവും ഫെഡറിലസവും കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയവും അനുബന്ധ ബില്ലുകളും.
ഉന്നതവിദ്യാഭ്യാസരംഗത്തെ കമ്പോളവത്കരിക്കാനുള്ള നീക്കങ്ങളെ എതിർക്കണമെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടു .
എകെപിസിടിഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിനോദ് ജേക്കബ്
സമ്മേളനത്തിൽ
അദ്ധ്യക്ഷത വഹിച്ചു
പ്രതിനിധി സമ്മേളനം എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് എ.നിശാന്ത് ഉദ്ഘാടനം ചെയ്തു.യാത്രയയപ്പ് സമ്മേളനം സിപിഐഎം കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.എച്ച്. ബാബു ജാൻ ഉദ്ഘാടനം ചെയ്തു. എകെപിസിടിഎ സംസ്ഥാന ട്രഷറർ ഡോ.എൻ.രേണുക, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.ടി.ആർ. മനോജ്, എകെപിസിടിഎ സംസ്ഥാന സർവീസ് സെൽ കൺവീനർ ഡോ.കെ.എം.അനിൽകുമാർ, കേരള സർവ്വകലാശാല സെനറ്റ് അംഗം പ്രിയ പ്രിയദർശനൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം ഡോ.ശിവപ്രസാദ് എ., എകെപിസിടിഎ സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോ.അംഗം ഡോ.ആൻ്റണി കുര്യാക്കോസ് ,
എകെപിസിടിഎ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ .ഫറൂഖ് എസ് ,
ഡോ. ശ്യാം കുമാർ എസ്
എന്നിവർ പ്രസംഗിച്ചു.
തുടർന്ന്
ആലപ്പുഴ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.വിനോദ് ജേക്കബ് (എകെപിസിടിഎ ആലപ്പുഴ ജില്ലാ സെക്രട്ടറി) ഡോ.അരുൺ എസ് പ്രസാദ് (എകെപിസിടിഎ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്)
ഡോ. ജ്യോതിശ്രീ ബാലകൃഷ്ണൻ,ഡോ.എൻ.സുധീഷ്
(വൈസ് പ്രസിഡന്റ്), ഡോ.ബിജി എബ്രഹാം (ജോയിന്റ് സെക്രട്ടറി),ഡോ.ജ്യോതി ജി (ട്രഷറർ),ഡോ.ശിവപ്രസാദ് ഡോ.പ്രീത എം.വി, ഡോ.ജ്യോതിലക്ഷ്മി പിഎസ് ,അൻവർ ഹുസൈൻ (ജില്ലാ കമ്മിറ്റി അംഗങ്ങൾ)
എന്നിവരെ തെരഞ്ഞെടുത്തു











